![]()
പാര്ളിക്കാട് : ഞായറാഴ്ച രാത്രി പാർളിക്കാട് തച്ചനാത്തുകാവ് ശിവക്ഷേത്രത്തിൽ മോഷണം നടന്നു. ഓട് പൊളിച്ചാണ് മോഷ്ട്ടാവ് ക്ഷേത്രത്തിനകത്തേക്ക് കടന്നിരിക്കുന്നത്. ഓട്ട് പാത്രങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്. ഭണ്ടാരം കുത്തിത്തുറന്ന നിലയിലാണ്. തിങ്കളാഴ്ച പുലർച്ച ക്ഷേത്രത്തിലെത്തിയ കഴകം ജീവനക്കാരനാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. ഞായറാഴ്ച രാത്രി വടക്കാഞ്ചേരി മേഖലയിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടിരുന്നു. ഈ സമയത്താണ് മോഷണം നടന്നതെന്നു കരുതുന്നു. വടക്കാഞ്ചേരി പോലീസ് സ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.