വാഴാനി ഡാമില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറി.
വാഴാനി : വാഴാനി ഡാമില്‍ ശുദ്ധജലം ലഭ്യമാക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കാടുകയറി മഴവെള്ളം അണക്കെട്ടിലേക്ക് ഒഴുക്കിവിട്ടു .അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഐ.കെ.മോഹനന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വാഴാനി വനത്തില്‍ ഒരു പകല്‍ മുഴുവന്‍ കഠിന പ്രയത്നം ചെയ്തത് .വാഴാനി പുഴയുടെ ഉത്ഭവമായ കക്കുംചോല അടക്കം അഞ്ചോളം ചോലകളിലൂടെ ഒഴുകിവരുന്ന മഴവെള്ളം പൂര്‍ണമായും അണക്കെട്ടിലെത്തിക്കുകയുയിരുന്നു ഉദ്യോഗസ്ഥരുടെ ലക്‌ഷ്യം.രാവിലെ എട്ടുമണിയോടെ കാട്ടില്‍ കയറിയ സംഘം ഏഴുകിലോമീറ്ററോളം നടന്നാണ് കക്കുംചോലയിലെതിയത്.വൈകീട്ട് ആറുമണിക്ക് സംഘം ഡാമില്‍ തിരിച്ചെത്തിയത് .