വാഴാനി വനത്തിൽ നരഭോജി-വാർത്ത നിഷേധിച്ച് വനംവകുപ്പ്

വാഴാനി : വാഴാനി വനമേഖലയിൽ മനുഷ്യനെ കൊന്നുതിന്നുന്ന അജ്ഞാതജീവിയെ കണ്ടു എന്നു പറഞ്ഞു സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും, ഇത്‌ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.മനുഷ്യനെയും മൃഗങ്ങളെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ജീവി ഒരാളെ ആക്രമിച്ചു എന്നുമാണ് വാർത്ത.വടക്കാഞ്ചേരി ഫോറെസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഷാഹുൽ ഹമീദ്‌ ആണെന്ന പേരിൽ ആണ് വാർത്ത കൊടുത്തിട്ടുള്ളത്. ഈ പേരിൽ ഒരു ഉദ്യോഗസ്ഥൻ വടക്കാഞ്ചേരി ഫോറെസ്റ്റ് സ്റ്റേഷനിൽ ഇല്ല എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.