വ്യാസ എൻ.എസ്.എസ് കോളജിൽ മോഷണം.

വടക്കാഞ്ചേരി : വ്യാസ എൻ.എസ്.എസ് കോളേജിന്റെ ഓഫീസ് മുറി കുത്തിത്തുറന്നു മോഷണം. രാവിലെ എത്തിയ കോളജ് ജീവനക്കാരാണ് ആദ്യം കണ്ടത്. പ്രിൻസിപ്പലിന്റെ മുറി പൂട്ട് പൊളിക്കാതെ പുറത്തേക്ക് വലിച്ചു തുറന്ന നിലയിലാണ്. അലമാര കുത്തിത്തുറന്ന് പരിശോധന നടത്തുകയും രേഖകൾ വലിച്ചുവരിയിട്ടിട്ടുമുണ്ട്. മുറിയുടെ മുൻപിലെ സി.സി.ടി.വി ക്യാമറയും കമ്പ്യൂട്ടർ മോണിറ്ററും നഷ്ടപ്പെട്ടു. ഈ പ്രവൃത്തിയുടെ പിന്നിൽ മോഷണ ശ്രമമാണോ വൈരാഗ്യമാണോ എന്നു പോലിസ് സംശയിക്കുന്നു. സി.ഐ.സിനോജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം കോളേജിലെത്തി അന്വേഷണം നടത്തി.