മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 86ഓളം ഡോക്ടർമാരുടെ അഭാവം

വടക്കാഞ്ചേരി : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെ അഭാവം ചികിത്സയ്ക്കെത്തുന്ന രോഗികളെയും വിദ്യാർത്ഥി കളെയും പ്രതികൂലമായി ബാധിക്കുന്നു. 236 തസ്തികകളുള്ളതിൽ 86ലും ഡോക്ടർമാരില്ല. ഇതിൽ തന്നെ 10ഓളം ഡോക്ടർമാർ അനുമതിയില്ലാതെ ലീവിലാണ്. കൂടുതൽ രോഗികളുള്ള സർജറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഡോക്ടർമാരുടെ അഭാവം നേരിടുന്നത്.21 ഡോക്ടർമാർ ആവശ്യമുള്ളിടത്തു 11ലും ഒഴിവാണ്. പല വിഭാഗങ്ങളും മേധാവികളില്ലാതെയാണ് പ്രവർത്തിക്കുന്നത്.