ബാങ്ക് കവർച്ച- പോലീസുകാരനു സസ്‌പെൻഷന്‍

വടക്കാഞ്ചേരി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വടക്കാഞ്ചേരി ശാഖയിൽ ശനിയാഴ്ച നടന്ന മോഷണ ശ്രമം സംബന്ധിച്ച അന്വേഷണം ഊർജിതമാക്കി.മോഷ്ടാവ് രക്ഷപ്പെടാനുണ്ടായ കാരണം പരസ്പരം ആരോപിക്കുകയാണ് പോലീസും ബാങ്ക് അധികൃതരും . കവർച്ചയുടെ സൂചന ലഭിച്ച ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിൽ അറിയിച്ചില്ല, പകരം ബാങ്ക് ജീവനക്കാരൻ നേരിട്ട് ബാങ്കിലെത്തിയതാണ് മോഷ്ടാവിന് രക്ഷപ്പെടാൻ അവസരമൊരുക്കിയത് എന്നാണ് പോലീസ് ഭാഷ്യം. എന്നാൽ പോലീസ് വൈകിയാണ് എത്തിയതെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ ദുർഗ ദാസിനെ ഇതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്തു. ഇത് പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായ. പോലീസിൽ വിവരം അറിയിച്ചതു അനുസരിച്ചു ഉടൻ തന്നെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും അതിനു മുന്നേ ബാങ്കിലെത്തിയ ജീവനകാരന്റെ മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട മോഷ്ടാവ് ജീവനക്കാരനെ തള്ളി വീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.