വരവൂർ വ്യവസായ പാർക്കിന് തറക്കല്ലിട്ടു

വരവൂര്‍ : വരവൂരിൽ 12.25.കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന വ്യവസായ പാർക്കിന് ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ തറക്കല്ലിട്ടു. വ്യവസായ വിപുലീകരണം ലക്ഷ്യമാക്കിയുള്ള സർക്കാരിന്റെ വ്യവസായ നയം ഒരു മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.ചെറുകിട സംരംഭങ്ങളിൽ ആണ് കേരളത്തിന്റെ ഭാവി എന്നും ,50000 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു ആർ.പ്രദീപ്‌ എം.എൽ.എ. അധ്യക്ഷനായി.പി.കെ.ബിജു.എം.പി.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ,, വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ തുടങ്ങിയവർ സംസാരിച്ചു.