മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ പോലീസ് പിടിയിൽ

വടക്കാഞ്ചേരി : മോഷ്ടിച്ച ബൈക്കിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന 2 യുവാക്കൾ പോലീസ് പിടിയിലായി. മന്ദലാംകുന്ന് കുമാരമ്പടി താഴത്തുവീട്ടിൽ അർഷാദ്,മുറ്റിച്ചൂർ പടിയം തൈവളപ്പിൽ വീട്ടിൽ അതുൽ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി മങ്ങാട് പള്ളിക്ക് സമീപം വാടകക്ക് താമസിക്കുന്ന തമിഴ്നാട്‌ സ്വദേശിയെ കാണാനെത്തിയ 3 യുവാക്കളെ നാട്ടുകാർ തടഞ്ഞുവച്ചു പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മറ്റു നിരവധി കേസുകളിലും പ്രതികളാണ് ഈ യുവാക്കൾ. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ബൈക്ക് മെഡിക്കൽ കോളേജിൽ നിന്നും മോഷ്ടിച്ചതാണെന്നു തെളിഞ്ഞു. ബൈക്ക് മോഷ്ടിച്ചയാളെന്ന് സംശയിക്കുന്ന മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.