വരവൂർ വ്യവസായ പാർക്കിലേക്കുള്ള റോഡ് കനത്ത മഴയിൽ ഒഴുകിപ്പോയി

വരവൂര്‍ : ശക്തമായ മഴയെത്തുടർന്ന് വരവൂർ നിർദിഷ്ട വ്യവസായ പാർക്കിലേക്ക് മെറ്റൽ വിരിച്ചു പകുതി പണി തീർന്ന റോഡ് തകർന്നു. ടാറിംഗ് നടത്തി പൂർത്തീയാക്കാത്ത റോഡിൽ വിരിച്ച മെറ്റലും അതോടൊപ്പം മണ്ണും കുത്തിയൊഴുകി സമീപത്തുള്ള മെയിൻ റോഡിലൂടെ അര കിലോമീറ്ററോളം ഒഴുകിപ്പോയി.വ്യവസായ പാർക്കി ന് പടിഞ്ഞാറ്‌ ഭാഗത്തുള്ള ചങ്കരത്ത് കോളനിയിലെ റോഡുകളിലും വീടുകളുടെ മുറ്റത്തും റോഡിന്റെ അവശിഷ്ടങ്ങൾ വന്നടിഞ്ഞത് കോളനി നിവാസികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കയിരിക്കയാണ്.ഇതിന് പുറമെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്കും ഇത് വലിയ ഭീഷണി ഉണ്ടാക്കുന്നു.