![]()
വടക്കാഞ്ചേരി : നിയോജക മണ്ഡലത്തിലെ സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബുകളുടെ നവീകരണത്തിന് എം.എൽ.എ. ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ചതായി അനിൽ അക്കരെ എം.എൽ.എ. അറിയിച്ചു. മണ്ഡലത്തിൽ ആകെയുള്ള 73 സ്കൂളുകളിലേക്കായി 87 കമ്പ്യൂട്ടറുകൾ ,യു.പി.എസ്, എൽ.സി.ഡി പ്രോജെക്റ്ററുകൾ, ലാപ് ടോപ്പുകൾ ,പ്രിന്ററുകൾ, മൾട്ടി ഫങ്ഷൻ ഡിവൈസ് എന്നിവ നൽകും.പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിലെ കമ്പ്യൂട്ടർ ലാബിലെ ഉപകരങ്ങൾക്കായി 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.