വരവൂരിൽ ബസ് യാത്ര അപകടകരമാകുന്നു

വരവൂര്‍ : കുണ്ടന്നൂർ, വരവൂർ, ദേശമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സുകളിൽ സ്കൂൾ സമയത്തു അപകടകരമായ യാത്ര. ബസ്സിന്റെ ചവിട്ടുപടിയിലും ഗോവണിയിലും നിന്നാണ് വിദ്യാർഥികളുടെ യാത്ര. ബസ് സർവീസ് ഈ ഭാഗത്തെക്ക് കുറഞ്ഞു വരുന്നു. ഒരു കെ.എസ്.ആർ.ടി.സി.യും ഏതാനും സ്വകാര്യ ബസ്സുകളുമാണ് ഇതുവഴി സർവീസ് നടത്തുന്നത്.സ്കൂൾ വിട്ടാൽ നേരത്തിനു വീട്ടിലെത്താൻ സാഹസിക യാത്രയാണ് പ്രൈമറി വിദ്യാർഥികൾ പോലും നടത്തുന്നത്.ഒരു എൻ്ജിനീയറിങ് കോളജ്,രണ്ട് ഐ.ടി.ഐ,രണ്ട് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവ വരവൂരിലും ദേശമംഗലത്തുമായി പ്രവർത്തിക്കുന്നു.പ്രധാന കാര്യങ്ങൾക്കെല്ലാം ഇവിടുള്ളവർ താലൂക്ക് ആസ്ഥാനമായ വടക്കാഞ്ചേരിയെ ആണ് ആശ്രയിക്കുന്നത്.ബസ്സുകളുടെ അഭാവം ഇവിടുള്ളവരെ ഏറെ ദുരിതത്തിലാക്കുന്നു.