![]()
വടക്കാഞ്ചേരി : ഉബർ ടാക്സി സർവീസ് ഇനി തൃശ്ശൂർ നഗരത്തിലും ലഭ്യമാകും. ഓൺലൈനിലൂടെ കുറഞ്ഞ ചെലവിൽ ടാക്സി യാത്രാ സൗകര്യം ലഭിക്കും എന്നതാണ് ഉബർ ടാക്സി സർവീസിന്റെ പ്രത്യേകത. ഓണനാളുകളിൽ സർവീസ് തുടങ്ങുവാനാണ് ലക്ഷ്യമിട്ടിരുന്നത്.ബുധനാഴ്ച ഹോട്ടൽ ഗരുഡയിൽ സർവീസ് ഉദ്ഘാടനം നടക്കും.
ഓട്ടോയുടെ നിരക്കിൽ ടാക്സി കാറിൽ യാത്ര ചെയ്യാമെന്നതാണ് ഇതിന്റെ ഗുണം.ഓൺലൈനായി പ്ലേ സ്റ്റോറിൽ നിന്ന് മൊബൈൽ ഫോണിലേക്ക് ഉബർ ആപ്പ് ഡൗൺലോഡ് ചെയ്തു സമീപത്തുള്ള ടാക്സിയിലേക്ക് സന്ദേശമയയ്ക്കാം.ജി.പി.എസ്.സഹായത്തോടെ ഉള്ള യാത്രയിൽ ഓടുന്ന കിലോമീറ്റർ അനുസരിച്ചുള്ള ചാർജ് ആണ് ഈടാക്കുക.