![]()
വടക്കാഞ്ചേരി : വാഴാനിയിൽ നിന്നുത്ഭവിക്കുന്ന വടക്കാഞ്ചേരി പുഴ ടൗണിലെ അഴുക്കുചാലുകളിലേയും സ്ഥാപനങ്ങളിലെയും വീടുകളിലെയും വഴിവക്കിലെയുമെല്ലാം മാലിന്യം ഏറ്റുവാങ്ങികൊണ്ടാണ് ഒഴുകുന്നത്. വാഴാനിയിൽ നിന്നു 10 കിലോമീറ്ററോളം യാതൊരു കുഴപ്പവുമില്ലാത്ത പുഴ ടൗണിൽ എത്തുന്നതോടെ മലിനമാകുന്നു.വേനൽക്കാലത്ത് ഇവിടുത്തെ ജലം കരിഓയിൽ നിറത്തിലാണ് ഒഴുകുന്നത്. പുഴയിൽ ജലഅതോറിറ്റിയുടെ പഴയ കിണർ ,യാചകർ കക്കൂസ് ആയി ഉപയോഗിക്കുന്നു.ഇതു പുഴയെ അധികം മലിന്യമാകുന്നു.
പുഴ സംരക്ഷണത്തിന് ചർച്ചകൾ നടക്കുന്നുണ്ട്.പക്ഷേ ഇപ്പോഴും മാലിന്യം തള്ളുന്നതിനു ഒരു കുറവുമില്ല.