അരക്കോടി രൂപയുടെ ഉപകരണങ്ങൾ ജില്ലാ ആശുപത്രിക്കു നൽകി- കൊച്ചിൻ ഷിപ്പ് യാർഡ്

വടക്കാഞ്ചേരി : കൊച്ചിൻ ഷിപ്പ് യാർഡ് അരക്കോടി രൂപയുടെ ആധുനിക ഉപകരണങ്ങൾ ജില്ലാ ആശുപത്രിക്കു കൈമാറി.ശസ്‌ത്രക്രിയ തിയ്യേറ്റർ,ലബോറട്ടറി, കാഷ്വാലിറ്റി എന്നിവയ്ക്കുള്ള ഉപകരണങ്ങൾ ആണ് നൽകിയത്.വ്യവസായ മന്ത്രി എ. സി.മൊയ്തീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ ആശുപത്രിയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ഷീല വിജയകുമാർ അധ്യക്ഷയായി. ഷിപ്പ് യാർഡ് ജനറൽ മാനേജർ എം.ഡി.വർഗ്ഗീസ് പദ്ധതി വിശദീകരിച്ചു. പി.കെ ബിജു എം.പി.,അനിൽ അക്കരെ എം.എൽ.എ., ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണൻ,നഗരസഭ  ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്,വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാൽ,ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ആശ എന്നിവർ പ്രസംഗിച്ചു.