വടക്കാഞ്ചേരി നഗരസഭാ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്

വടക്കാഞ്ചേരി : സംസ്ഥാന പാതയിലെ പോലീസ് സ്റ്റേഷന് മുൻവശത്തെ സർക്കാർ കെട്ടിടസമുച്ചയത്തിലേക്ക് നഗരസഭാ ഓഫീസ് മാറ്റുന്നതിനുള്ള നടപടികൾ നഗരസഭാ കൗൺസിൽ യോഗം അംഗീകരിച്ചു.നിലവിലുള്ള കെട്ടിടത്തിൽ യോഗം ചേരാൻ പോലും സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിൽ സ്ഥലം അനുവദിച്ചത്.മൂന്നാം നിലയിൽ ഓഫീസും രണ്ടാം നിലയിൽ കോൺഫറൻസ് ഹാളും സജ്ജീകരിച്ചിരിക്കുന്നു.ഇതിനാവശ്യമായ ടെൻഡർ അംഗീകരിച്ചു.വനിതാ തൊഴിൽ പദ്ധതിയിൽ നഗരസഭ , മേസ്തിരി പരിശീലനം ആരംഭിക്കും.സമ്പൂർണ്ണ ഭവന പദ്ധതിയിൽ 650 വീടുകൾക്ക് നഗരസഭ അംഗീകാരം നൽകും.ഹരിതഭവനങ്ങൾക്ക് ആവശ്യമായ പ്രവൃത്തികളും വിദഗ്ധ തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്താനാണ് കൗൺസിൽ തീരുമാനം.നഗരസഭാ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ അധ്യക്ഷത വഹിച്ചു