വാഴാനി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

വാഴാനി : വാഴാനി ഡാമിലെ വെള്ളത്തിന്റെ ഒഴുക്ക്‌ കൂടി. 2 ആഴ്ചകൾക്ക് മുൻപ് ജലസേചന വകുപ്പ്‌ ഉദ്യോഗസ്ഥർ കാടുകയറി വെള്ളത്തിന്റെ ഒഴുക്ക്‌ കൂട്ടുന്നതിന് വേണ്ടി മണിക്കൂറുകൾ നീണ്ട പ്രവൃത്തനങ്ങൾ ചെയ്തിരുന്നു. അതിനിപ്പോൾ ഫലം ഉണ്ടായി.കഴിഞ്ഞദിവസം അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 4.81 ദശ ലക്ഷമാണ്‌.കഴിഞ്ഞ വർഷവും ഇതേ അളവിൽ തന്നെ വെള്ളം ഡാമിലുണ്ടായിരുന്നു.ഡാമിലേക്കു വെള്ളം ഒഴുകിയെത്തുന്ന പ്രധാന മാർഗ്ഗം കാക്കിനിക്കാട് കനാൽ ആണ്. ഇവിടുത്തെ വെള്ളത്തിന്റെ ഒഴുക്ക്‌ കൂട്ടാനാണ് ഉദ്യോഗസ്ഥർ പരിശ്രമിച്ചത്.ദിവസം തോറും വെള്ളത്തിന്റെ അളവ് ഇപ്പോൾ ഉയരുന്നുണ്ട്.