ഇസ്രായേൽ- ഇന്ത്യ വിദേശ നയം പ്രതിഷേധവുമായി സി.പി.എം

വടക്കാഞ്ചേരി : കേന്ദ്ര സർക്കാരിന്റെ വിദേശ നയത്തിൽ പ്രതിഷേധിച്ചു സി.പി.എം.പ്രധിഷേധസംഗമം നടത്തി.പന്നിത്തടത്ത് നടന്ന സംഗമം സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേലുമായുള്ള ഇന്ത്യയുടെ സൈനിക സഹകരണം അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടാണ് പ്രധിഷേധം നടത്തിയത്.ഏരിയ സെക്രട്ടറി പി.എൻ.സുരേന്ദ്രൻ, എ. പത്മനാഭൻ,കെ.എസ്.ശങ്കരൻ,കെ.എം.മൊയ്തു,മേരി തോമസ്, ഡോ.കെ.ഡി.ബാഹുലേയൻ,രമണി രാജൻ എന്നിവർ സംസാരിച്ചു.