വടക്കാഞ്ചേരി നഗരസഭ 16000 മഴക്കുഴികൾ നിർമ്മിക്കും

വടക്കാഞ്ചേരി : അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം കുറിച്ചു 16000 മഴക്കുഴികൾ നിർമ്മിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.സംസ്ഥാന സർക്കാർ പദ്ധതിക്ക് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്.ആഗസ്റ്റ് 14ന് ശുചിത്വകേരളം മിഷൻ വൈസ് ചെയർമാൻ ടി.എൻ.സീമ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഒരു മീറ്റർ വീതിയിലും ആഴത്തിലുമായി കുഴികൾ നിർമ്മിക്കും.മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം പദ്ധതിയുടെ ഭാഗമായി കുമ്പളങ്ങാട് പാഴ് വസ്തു സംസ്കരണ കേന്ദ്രത്തിന്റെ മുൻവശത്തെ 2 ഏക്കർ സ്ഥലം കൃഷി യോഗ്യമാക്കും.നഗരസഭ മാസ്റ്റർ പ്ലാൻ രൂപവത്കരണത്തിന്റെ ഭാഗമായുള്ള വർക്കിങ് ഗ്രൂപ്പ് യോഗം 22ന് നടക്കും.യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.