കാട്ടാന കൂട്ടത്തെ തുരത്താൻ മയക്കു വെടി വയ്ക്കുo

വടക്കാഞ്ചേരി : പാലക്കാട് ജനവാസമേഖലയിലിറങ്ങിയ മൂന്നു കാട്ടാനകളെയും അഞ്ചു ദിവസം പിന്നിട്ടിട്ടും കാടുകയറ്റാനായില്ല.ഭാരതപ്പുഴയുടെ തീരത്ത് തൃശൂർ ജില്ലാ അതിർത്തിയായ തിരുവില്വാമല ഭാഗത്താണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച മാങ്കുറിശിയിലെത്തിയ ആനകൾ പെരിങ്ങോട്ടുകുറിശ്ശിയിലും പിന്നീട്‌ഒറ്റപ്പാലത്തെക്കും നീങ്ങുകയായിരുന്നു.കാട്ടാനാകൂട്ടത്തെ തുരത്താൻ മയക്കുവെടി വയ്ക്കുമെന്നു വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. മയക്കുവെടി വയ്ക്കുന്നതിനെ സംബന്ധിച്ചുള്ള തീരുമാനം ഇന്നെടുക്കും.കാട്ടാനകൾ നാട്ടുകാർക്ക് ഉണ്ടാക്കിയ നഷ്ടം വനം വകുപ്പ് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.