ലോട്ടറി ഏജന്റ്സ്&സെല്ലേഴ്‌സ് യൂണിയൻ ഏരിയ സമ്മേളനം

വടക്കാഞ്ചേരി : ലോട്ടറി ഏജന്റ്സ് &സെല്ലേഴ്‌സ് യൂണിയൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം വടക്കാഞ്ചേരി സി.പി.ഐ.എം ഏരിയ കമ്മിറ്റി ഹാളിൽ ശ്രീ ബാബു .എം.പാലിശ്ശേരി ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡന്റ് തങ്കപ്പൻ അധ്യക്ഷത വഹിച്ച സമ്മേളനം സ്വാഗതസംഘം ചെയർമാൻ പി.എൻ. സുരേന്ദ്രൻ സ്വാഗതവും കെ.എം.അഷ്റഫ് നന്ദിയും പറഞ്ഞു.സെക്രട്ടറി രജിത് റിപ്പോർട്ട് വായിച്ചു. സി.ഐ.ടി.യു.ഏരിയ സെക്രട്ടറി കെ.എം.മൊയ്‌തു അഭിവാദ്യം ചെയ്തു.സമ്മേളനത്തിന്റെ ഭാഗമായി സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.കെ.എം.അഷ്‌റഫ് (പ്രസിഡന്റ്),രജിത് (സെക്രട്ടറി), തങ്കപ്പൻ (ഖജാൻജി) എന്നിവരടങ്ങുന്ന 15 അംഗ സംഘത്തെയാണ് തിരഞ്ഞെടുത്തത്.