വടക്കാഞ്ചേരി നഗരസഭ 659 വീടുകൾ നിർമ്മിച്ചു നൽകും

വടക്കാഞ്ചേരി : സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിൽ വടക്കാഞ്ചേരി നഗരസഭ 659 വീടുകൾ നിർമ്മിച്ചു നൽകും.5.12 കോടി രൂപ ഇതിനകം പദ്ധതിയ്ക്കായി അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ അടുത്ത ലക്ഷ്യമായ ചേരി നിർമാർജനത്തിനായുള്ള പദ്ധതി തയ്യാറാവുന്നു.ഇതോടൊപ്പം ലൈഫ് മിഷൻ വടക്കാഞ്ചേരി നഗരസഭയിലെ ചരൽപറമ്പിൽ ഭവനരഹിതർക്കായി ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു.