മിണാലൂർ റയിൽവേ അടിപ്പാത നവംബറിൽ പൂർത്തീകരിക്കും

വടക്കാഞ്ചേരി : നാലുകോടി രൂപ അടങ്കലിൽ നിർമ്മിക്കുന്ന മിണാലൂർ റെയിൽ വേ അടിപ്പാത നവംബറിൽ പൂർത്തീകരിക്കും.അടിപ്പാതയോട് ചേർന്നുള്ള പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തലും വൈദ്യുതി പോസ്റ്റ്‌മാറ്റുന്നതിനും നടപടി സ്വീകരിക്കും.70 മീറ്റർ നീളത്തിൽ പാതയുടെ രണ്ടു വശത്തെ റോഡിന്റെ നിർമാണമാണ് അവശേഷിക്കുന്നത്.വടക്കാഞ്ചേരി നഗരസഭ വിളിച്ചു ചേർത്ത യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ ,റയിൽവേ എൻജിനീയർമാരായ എസ് . ഹരിദാസ്, സുനിൽ കുമാർ, റയിൽവേ വൈദ്യുതി വിഭാഗം എൻജിനീയർ സിജി ജോസഫ്,വികസന സമിതി കൺവീനർ കെ.ശ്രീകുമാർ,വില്ലേജ് ഓഫീസർ സി.സന്തോഷ് എന്നിവർ പങ്കെടുത്തു.