വടക്കാഞ്ചേരിയിൽ ഓണക്കാലത്ത് ഗതാഗത കുരുക്ക് പരിഹരിക്കാൻ തീരുമാനം

വടക്കാഞ്ചേരി : ടൗണിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗത കുരുക്ക് ഓണക്കാലത്തു ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ് പോലീസ്.സംസ്ഥാന പാതയിൽ വടക്കാഞ്ചേരി മുതൽ ഉത്രാളിക്കാവ് വരെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്.ചൊവ്വാഴ്ച ചർച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കും.വഴി നീളെ ആളെക്കായറ്റാൻ ബസ് നിർത്തുന്നതാണ് ഒരു പ്രധാന കാരണം.ഇതിനുപുറമെ അനധികൃത പാർക്കിങ്ങും.ഈ ഗതാഗത കുരുക്ക് ഒരു നിത്യസംഭവമായതിനാൽ സമാന്തര റോഡ്‌നിർമ്മിക്കാനുള്ള കാര്യം സർക്കാർ പരിഗണിക്കുന്നുണ്ട് എന്ന് മന്ത്രി ശ്രീ.എ. സി.മൊയ്തീൻ പറഞ്ഞു.