വടക്കാഞ്ചേരി നഗരസഭ കാര്യാലയം ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ കാര്യാലയത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി ശ്രീ.എ. സി.മൊയ്തീൻ നിർവഹിച്ചു. സങ്കുചിത മനോഭാവവും രാഷ്ട്രീയ വീക്ഷണവും വികസനം വഴിമുടക്കുമെന്നുംഏഴു വർഷം മുമ്പ് വടക്കാഞ്ചേരിയിൽ അനുവദിച്ച കോടതി സമുച്ചയം യാഥാർഥ്യമാകാതിരുന്നത് ചിലരുടെ വ്യക്‌തി താല്പര്യം മൂലമാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷയായി.പി.കെ.ബിജു.എം.പി.അനിൽ.അക്കരെ.എം.എൽ.എ.,നഗരസഭ വൈസ് ചെയർമാൻ എം.ആർ.അനൂപ് കിഷോർ, സെക്രട്ടറി രമ്യാ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡി. വൈ.എസ്.പി.യായി സ്ഥാനക്കയറ്റം ലഭിച്ച ടി. എസ്.സിനോജിനെ ചടങ്ങിൽ ആദരിച്ചു.