കോഴ വിവാദം; കോൺഗ്രസ് പ്രകടനം നടത്തി

കുണ്ടന്നൂര്‍ : ചിറ്റണ്ട ജ്ഞാനോദയം യു.പി.സ്കൂളിലെ അധ്യാപക നിയമന കോഴ വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട്  കോണ്ഗ്രസ് പ്രകടനം നടത്തി.c.p.m.വടക്കാഞ്ചേരി ഏരിയ കമ്മറ്റി അംഗവും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും സ്കൂൾ മാനേജരുമായ എസ്.ബസന്ത് ലാലിന്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പ്രകടനം.c.p.m നേതൃത്വത്തിലുള്ള ചിറ്റണ്ട ഗ്രാമീണവായനശാല കമ്മറ്റിയാണ് വിദ്യാലയം ഭരിക്കുന്നത്. യോഗത്തിൽ എരുമപ്പെട്ടി മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് എം.കെ.ജോസ്,സി.കെ.പ്രസാദ്,പി.എ. ഷാജു എന്നിവർ സംസാരിച്ചു.