കർണ്ണശപഥത്തോടെ കളിസന്ധ്യയ്ക്ക് പുനർജ്ജനി

വടക്കാഞ്ചേരി : കഥകളിയിലെ നിറവസന്തം കലാമണ്ഡലം ഗോപിയാശാൻ കർണ്ണനായി അരങ്ങിലെത്തിയ കാരണ ശപഥത്തോടെ വടക്കാഞ്ചേരി കഥകളി ക്ലബ്ബിന് പുനർജനി.രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുകയായിരുന്ന കഥകളി സന്ധ്യയ്ക്ക് ശനിയാഴ്ച വൈകീട്ട് തിരി തെളിഞ്ഞു.ആയുർവേദ ആചാര്യൻ അവണപ്പറമ്പ്  മഹേശ്വരൻ നമ്പൂതിരിപ്പാട് കളിവിളക്ക് തെളിയിച്ചു. ബഹു.മന്ത്രി ശ്രീ.എ. സി.മൊയ്തീൻ അണിയറയിലെത്തി ഗോപിയാശാനെ പൊന്നാട അണിയിച്ചു ആദരിച്ച ശേഷം കളി കാണുന്നതിന് സദസ്സിനൊപ്പമിരുന്നു.മാതൃഭൂമി ന്യൂസ് പ്രോഗ്രാം ഹെഡ് എം.പി.സുരേന്ദ്രൻ, കലാനിരൂപകൻ വി.കലാധരൻ,കഥകളി ക്ലബ്ബ് ഭാരവാഹികളായ സി.വേണുഗോപാൽ,എ. കെ.സതീഷ് കുമാർ, മുരളി മേനോൻ എന്നിവരുടെ സാന്നിധ്യത്തിലാണ് വിളക്ക് തെളിയിച്ചത്.