കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ്

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിൽ  ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.മോദി സർക്കാരിന്റെ കോഴ,കള്ളനോട്ട്,കള്ളപ്പണം എന്നിവയ്ക്കെതിരെയും പിണറായി സർക്കാരിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയുമുള്ള പ്രതിഷേധ സദസ്സ് അനിൽ അക്കരെ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജിജോ കുര്യൻ അധ്യക്ഷത വഹിച്ചു.കെ.അജിത് കുമാർ, എൻ.ആർ.സതീശൻ,ഷാഹിദ റഹ്‌മാൻ,എൻ.എ. സാബു എന്നിവർ പ്രസംഗിച്ചു.