ഉത്രാളിക്കാവിൽ നവാഹ യജ്ഞം തുടങ്ങി
വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ ദേവീ ഭാഗവത നവാഹ യജ്ഞം തുടങ്ങി.ക്ഷേത്രം ഊരായ്മ കേളത്തു പാർവതി ചെറിയമ്മ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ അധ്യക്ഷനായി.ശങ്കരനാരായണ ശർമയാണ് യജ്ഞാചാര്യൻ.ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഇല്ലം നിറയും നടന്നു.