ഊത്രാളിക്കാവ് ക്ഷേത്രത്തിൽ കുമാരി പൂജ

വടക്കാഞ്ചേരി : ഊത്രാളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ദേവീ ഭാഗവതനവാഹയജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച പ്രത്യേക കുമാരിപൂജ നടന്നു. 9 മുതൽ 12 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായാണ് പൂജ നടത്തിയത് . ആഗസ്റ്റ് 6 ന് ആരംഭിച്ച യജ്‌ഞം നാളെ അവസാനിക്കും.