വടക്കാഞ്ചേരി നഗരസഭ കേരളോത്സവം അടുത്ത മാസം

വടക്കാഞ്ചേരി : വടക്കാഞ്ചേരി നഗരസഭ കേരളോത്സവം സെപ്റ്റംബർ ആദ്യ വാരം നടത്തും .കേരളോത്സവം നടത്തിപ്പിനെക്കുറിച്ചു ആലോചിക്കുന്നതിനും സംഘാടക സമിതി രൂപീകരിക്കുന്നതിനും ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെയും യുവജന ദനഘകളുടെയും പ്രതിനിധികളും നഗരസഭയ്ക്കു കീഴിലെ യുവജന ക്ലബ് ഭാരവാഹികലും പങ്കെടുത്തു.സംഘാടക സമിതി ഭാരവാഹികൾ നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ്,സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു.