അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകൾ ഇനി കെട്ടിട നിർമ്മാണ രംഗത്തും സജീവം

വടക്കാഞ്ചേരി : നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകൾ ഇനി വീട് നിർമ്മാണ രംഗത്തും സജീവമാകും.ഇതിനായി മുപ്പത് ദിവസത്തെ പരിശീലനം പൂർത്തിയാക്കും. ക്ലാസ്സ് റൂം പരിശീലനത്തിന് ശേഷം പ്രായോഗിക പരിശീലനത്തിനായി ആര്യംപാടം മഹേഷിന്റെ വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഇവർ. നാട്ടുകാർ നൽകിയ പണിസാധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തികൾ. തറകോരൽ, ചുമർ നിർമ്മാണം, പ്ലംബ്ബിങ് തുടങ്ങിയ പ്രവൃത്തികളിലാണ് നഗരസഭയും കോസ്റ്റ്ഫോർഡും ചേർന്ന് ഇവർക്ക് പരിശീലനം നൽകിയിട്ടുള്ളത്.