ഉത്രാളിപ്പൂരം വടക്കാഞ്ചേരി ദേശം വിളംബര പത്രിക പ്രകാശനം ചെയ്തു

വടക്കാഞ്ചേരി : ഉത്രാളിപ്പൂരം വടക്കാഞ്ചേരി ദേശത്തിന്റെ വിളംബര പത്രിക കരുമരക്കാട് ശിവക്ഷേത്ര സന്നിധിയിൽ പ്രകാശനം ചെയ്തു. വ്യവസായി ടി. എ. സുന്ദർ മേനോൻ , റിട്ട, ആർ.ഡി.ഒ. ടി.ജി.അശോകനും ഐശ്വര്യ സുരേഷിനും നൽകിയായിരുന്നു പ്രകാശനം.പൂരം ചീഫ് കോ-ഓർഡിനേറ്റർ സി.എ. ശങ്കരൻ കുട്ടി ,വടക്കാഞ്ചേരി വിഭാഗം പ്രസിഡന്റ് എം.എസ്.നാരായണൻ, സെക്രട്ടറി ഇ .രാമൻകുട്ടി എന്നിവർ സന്നിഹിതരായിരുന്നു. സംഭാവന കൂപ്പണിന്റെ വിതരാണോത്ഘാടനം ഐശ്വര്യ സുരേഷ് നിർവഹിച്ചു.