റോഡ് വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾ മുറിക്കാൻ ശ്രമം

വടക്കാഞ്ചേരി : തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിൽ അത്താണിക്കും പാർളിക്കാടിനും ഇടയിൽ റോഡരുകിലുള്ള ബദാം, മഹാഗണി ഉൾപ്പെടെയുള്ള തണൽ മരങ്ങൾ മുറിച്ചു മാറ്റാൻ തീരുമാനം.10 വർഷങ്ങൾക്ക് മുൻപ് നട്ടുപിടിപ്പിച്ച ഇരുപതോളം വൃക്ഷങ്ങളാണ് ഭീഷണി നേരിടുന്നത് കൊടും വേനലിൽ വനപാലകർ അടുത്ത വീടുകളിൽ നിന്നും വെള്ളം ശേഖരിച്ചു നനച്ചു വളർത്തിയതാണ് ഈ മരങ്ങൾ.മറുസൈഡിലുള്ള വൈദ്യുതി പോസ്റ്റുകൾക്ക് പകരമാണ് മരം മുറിക്കാൻ നീക്കം.ഇതിനെതിരെ പരിസ്‌ഥിതി പ്രവാത്തകരും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.