ഉത്രാളിപ്പൂരം ഭാരവാഹികളെ തിരഞ്ഞെടുത്തു
വടക്കാഞ്ചേരി : ഉത്രാളിപ്പൂരം വടക്കാഞ്ചേരി വിഭാഗം നേതൃ നിരയിൽ കാര്യമായ അഴിച്ചുപണി. വടക്കാഞ്ചേരി വിഭാഗം ഭാരവാഹികൾ എം.എസ്. നാരായണൻ കുട്ടി (പ്രസിഡന്റ് , ) ഇ. രാമൻകുട്ടി (ജന.സെക്.), പി.സേതുമാധവൻ (ഖജ.,) പി.കെ.രാജേഷ് (ജന.കൺ.) ,എസ്.ആർ.മുത്തുകൃഷ്ണൻ (കോ-ഓർഡിനേറ്റർ).എന്നാൽ കുമാരനല്ലൂരിന്റെ പഴയ നേതൃത്ത്വത്തെ മാറ്റമില്ലാതെ പൊതുയോഗം അംഗീകരിച്ചു.പൂരത്തിന്റെ മറ്റൊരു വിഭാഗമായ എങ്കക്കാട് ദേശത്തിന്റെ ഭാരവാഹികളെ കഴിഞ്ഞ മാസം തിരഞ്ഞെടുത്തിരുന്നു.വടക്കാഞ്ചേരി ദേശത്തിന്റെ പൊതുയോഗത്തിൽ വേണുഗോപാൽ ഭാസ്‌കർ അധ്യക്ഷത വഹിച്ചു. കുമാരനല്ലൂർ ദേശത്തിന്റെ യോഗത്തിൽ ടി.പി.പ്രഭകരമേനോൻ അധ്യക്ഷത വഹിച്ചു.