എന്റെ വടക്കാഞ്ചേരി’ സമഗ്ര ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി : എന്റെ വടക്കാഞ്ചേരി' സമഗ്ര ഇൻഷുറൻസ് പദ്ധതി മുൻമുഖ്യമന്ത്രി ശ്രീ.ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയിലെ എൽ.ഡി. എഫ്.സർക്കാരിന്റെ നിഷേധാതമക നിലപാട് തിരുത്തണം എന്നും എന്റെ വടക്കാഞ്ചേരി എന്നത് നമ്മുടെ വടക്കാഞ്ചേരി എന്നാക്കണം എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.വ്യാപരിവ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി അജിത് മല്ലയ്യയ്ക്ക് നല്കിയായിരുന്നു പദ്ധതി ഉദ്ഘാടനം. അനിൽ അക്കരെ എം.എൽ.എ. അധ്യക്ഷനായി.