![]()
വടക്കാഞ്ചേരി : പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ചു പോലീസ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ ബുധനാഴ്ച രാവിലെ ഏഴു മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.തൃശ്ശൂരിൽ നിന്നും ചേലക്കര ,ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകളും വലിയ വാഹനങ്ങളും കുറാഞ്ചേരി സെന്ററിൽ നിന്നും തിരിഞ്ഞ് കുമ്പളങ്ങാട്, കാഞ്ഞിരക്കോഡ് വഴി കുണ്ടന്നൂർ ചുങ്കം വഴി വരവൂർ, മുള്ളൂർക്കരയിലേക്ക് പ്രവേശിക്കണം. ഷൊർണ്ണൂർ, ചേലക്കര ഭാഗത്ത് നിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ചെറുതുരുത്തി, ചുങ്കം,മുള്ളൂർക്കര എന്നിവിടങ്ങളിൽ നിന്നും തിരിഞ്ഞ് വരവൂർ,കുണ്ടന്നൂർ,മങ്ങാട്,ആര്യം പാടം,കുറാഞ്ചേരി വഴി തൃശൂർ ഭാഗത്തേക്ക് പോകണം.കുന്നംകുളത്ത് നിന്ന് വരുന്ന വാഹനങ്ങൾ ചിറ്റണ്ട വഴി തിരിഞ്ഞ് പോകണം.പൂരം കാണുന്നതിനായി വരുന്ന ആളുകളുടെ വാഹനങ്ങൾ സംസ്ഥാന പാതയോരത്ത് പാർക്ക് ചെയ്യാനും അനുവദിക്കില്ല.ഈ ഗതാഗത നിയന്ത്രണം ചൊവ്വാഴ്ച എങ്കക്കാടിന്റെ വെടിക്കെട്ടും ബുധനാഴ്ച പുലർച്ചെ കുമാരനെല്ലൂരിന്റെ വെടിക്കെട്ടും അവസാനിച്ചു തിരക്ക് ഒഴിയും വരെ തുടരും എന്ന് ഡി. വൈ.എസ്.പി.പി.വിശ്വംഭരൻ, സി.ഐ.പി.എസ്.സുരേഷ് എന്നിവർ ദേശക്കമ്മിറ്റികളുമായി നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.