ഇന്ന് ഉത്രാളിപ്പൂരം

വടക്കാഞ്ചേരി : ചരിത്ര പ്രസിദ്ധമായ ഉത്രാളിപ്പൂരം ഇന്ന്.മൂന്ന് ദേദങ്ങളുടെയും പെരുമയിൽ പൂരഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചവാദ്യവും, മേളവും,ആനപ്പെരുമയും,വെടിക്കെട്ടും ഉത്രാളിപ്പൂരത്തിന്റെ പ്രത്യേകതയാണ്.ചൊവ്വാഴ്ച രാവിലെ 11.30.ഓടെ എങ്കക്കാട് ദേശത്തിന്റെ എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ ആരംഭിക്കും.കുനിശ്ശേരി അനിയൻ മാരാരുടെ പ്രമാണത്തിലാണ് പഞ്ചവാദ്യം. ഭഗവതിയുടെ തിടമ്പ് തിരുവമ്പാടി ചന്ദ്രശേഖരൻ ശിരസ്സിലേറ്റും.വടക്കാഞ്ചേരി ദേശത്തിന്റെ പൂരം ടൌൺ ശിവക്ഷേത്രത്തിൽ ഉച്ചയ്ക്ക് 12 ന് ആരംഭിക്കും. ചിറയ്ക്കൽ കാളിദാസൻ ആണ് തിടമ്പേറ്റുക.പഞ്ചവാദ്യം പ്രമാണം പകൽ വൈക്കം ചന്ദ്രനും രാത്രി ചോറ്റാനിക്കര സുഭാഷും വഹിക്കും.കുമരനെല്ലൂരിൽ നിന്ന് ഗജ ഘോഷയാത്ര ആയി 1.45.ന് പൂരം കാവുകയറും .ചോറ്റാനിക്കര വിജയൻ ആണ് പഞ്ചവാദ്യം പ്രമാണം.പുതുപ്പള്ളി കേശവൻ ഭഗവതിയുടെ തിടമ്പ് ഏറ്റും.വടക്കാഞ്ചേരി പൂരം ഉത്രാളിക്കാവിന് അഭിമുഖമായി നിരക്കുന്നതോടെ പഞ്ചവാദ്യം അവസാനിക്കും.തുടർന്ന് മേളത്തിന്റെ അകമ്പടിയിൽ കുടമാറ്റം ആരംഭിക്കും.വർണ്ണശബളമായ കുടമാറ്റം മനം നിറക്കുന്ന കാഴ്ച്ചയാണ്.തിടമ്പേറ്റിയ ആനകൾ ഭഗവതിയെ വണങ്ങി കൂട്ടിയെഴുന്നള്ളിപ്പിന് നിരക്കും.പൂരദിനം വൈകിട്ട് 8.30.ന് എങ്കക്കാടിന്റെ വെടിക്കെട്ടും ബുധനാഴ്ച പുലർച്ചെ 4.45.കുമരനെല്ലൂരിന്റെ വെടിക്കെട്ടും നടക്കും.