ഉത്രാളിക്കാവ് പൂരം : നാളെ പ്രാദേശിക അവധി

വടക്കാഞ്ചേരി : ഉത്രാളിപ്പൂരത്തിനോട് അനുബന്ധിച്ചു ഫെബ്രുവരി 27 ചൊവ്വാഴ്ച വടക്കാഞ്ചേരി മേഖലയിലെ സർക്കാർ സ്ഥാപനങ്ങൾക്കും സ്കൂളുകൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.എങ്കക്കാട് ,കുമാരനല്ലൂർ ,വടക്കാഞ്ചേരി ദേശങ്ങളുടെ സജീവ പങ്കാളിത്തത്തിൽ ആണ് ഉത്രാളിപ്പൂരം നടക്കുന്നത്.എക്‌സ്‌പ്ലോസീവ് യൂണിറ്റിൽ നിന്നും ,ജില്ലാ ഭരണകൂടത്തിൽ നിന്നും അനുമതി ലഭിച്ചതിനാൽ വെടിക്കെട്ടും പൂരത്തിന്റെ ഭാഗമായി ഉണ്ടാകും.ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട് നടന്നു.ഉത്രാളിപ്പൂരത്തിനോട് അനുബന്ധിച്ചുള്ള അവധി മുൻപ് നിശ്ചയിച്ച പൊതു പരീക്ഷകൾക്കും,കേന്ദ്ര സർക്കാർ, അർദ്ധ സർക്കാർ നിയമന പരീക്ഷകൾക്കും ബാധകമല്ലെന്ന് കളക്ടർ പറഞ്ഞു.