ഉത്രാളിപ്പൂരം പറപുറപ്പാട്
വടക്കാഞ്ചേരി : പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം പറപുറപ്പാട് ചൊവ്വാഴ്ച വൈകിട്ട് നടക്കും. ക്ഷേത്രത്തിൽ രാവിലെ കോമരം പള്ളിയത്ത് മാധവൻ കൊടിക്കൂറ ഉയർത്തി.ശേഷം വൈകിട്ട് നഗസ്വരം,തായമ്പക തുടർന്ന് മേളത്തോടെ പറ പുറപ്പെടും. പൂരപങ്കാളിത്ത ദേശങ്ങൾക്ക് കൽപ്പന നൽകി ആദ്യ പറ സ്വീകരിക്കും.പറപുറപ്പാടിന് ശേഷം മൂന്ന് ദേശങ്ങൾ നടത്തുന്ന വെടിക്കെട്ട് ഇത്തവണ ഉണ്ടായിരിക്കില്ല .കർശന നിയന്ത്രണങ്ങൾ ഉള്ളതിനാൽ പൂരം ദിനത്തിലെ വെടിക്കെട്ടിനുള്ള അനുമതിക്ക് മൂന്ന് ദേശങ്ങളും ലൈസെൻസിയുടെ പേരിൽ അപേക്ഷ നൽകിയിട്ടുണ്ട്.കാസർകോട്ട് ഉള്ള ലൈസെൻസിയാണ് മൂന്ന് വിഭാഗത്തിന്റെയും വെടിക്കെട്ട് നടത്തുക.ഫെബ്രുവരി 25 ന് രാത്രി, പൂരം ദിനമായ 27 നും 28 ന് പുലർച്ചെയുമാണ് വെടിക്കെട്ടിനു അനുമതി ലഭിച്ചിട്ടുള്ളത്.