![]()
മങ്ങാട് : മങ്ങാട്ടുകാവ് അയ്യപ്പൻ ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണിവേല ആഘോഷം ഫെബ്രുവരി 22 വ്യാഴാഴ്ച നടക്കും.കുതിരപ്പൂരം നടക്കുന്ന ക്ഷേത്രമാണിത്.വിവിധ തട്ടക ദേശങ്ങളിൽ നിന്ന് കുതിരയെ വഹിച്ചു ദേശക്കാർ എത്തും.ബുധനാഴ്ച രാവിലെ ആറ്റത്ര, കോട്ടപ്പുറം ദേശങ്ങളിലെ പറയെടുപ്പ് നടക്കും.തുടർന്ന് വൈകീട്ട്‌തായമ്പക,ശിങ്കാരിമേളം, ബാൻഡ് സെറ്റ് എന്നിവയും ഉണ്ടാകും.പൂരം ദിനത്തിൽ ഉച്ചകഴിഞ്ഞ് പഞ്ചവാദ്യം,എഴുന്നള്ളിപ്പ്, മേളം, കുതിരപ്പൂരം,പൂതൻ, തിറ,തേര്,കാവടി എന്നിവയും വൈകിട്ട് 7.30.ന് വെടിക്കെട്ട്, തുടർന്ന് രാത്രി തായമ്പകയും നടക്കും.വെള്ളിയാഴ്ച പുലർച്ചെ എഴുന്നള്ളിപ്പ്, കളരിപ്പറ ,മേളം എന്നിവയും വേലയോട് അനുബന്ധിച്ചു നടക്കും.