ഉത്രാളിപ്പൂരം കാഴ്ചപ്പന്തലുകൾക്ക് കാൽനാട്ടി

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിന്റെ പങ്കാളിത്ത ദേശങ്ങളായ കുമരനെല്ലൂരിന്റെയും ,വടക്കാഞ്ചേരിയുടെയും കാഴ്ചപ്പന്തലുകൾക്ക് കാൽനാട്ടി.എങ്കക്കാട് ദേശത്തിന്റെ പന്തൽ കാൽനാട്ടൽ ചടങ്ങ് കഴിഞ്ഞ ആഴ്ച നടന്നിരുന്നു. വടക്കാഞ്ചേരി ദേശം , പൂരക്കമ്മിറ്റി ഓഫീസിന് മുൻപിൽ സംസ്ഥാന പാതയിലും ,കുമരനല്ലൂർ ദേശം, ഉത്രാളിക്കാവിലുമാണ് പന്തൽ ഉയർത്തുക.വടക്കാഞ്ചേരി ദേശത്തിന്റെ കാൽ നാട്ടലിന് രക്ഷാധികാരി ടി.എ. സുന്ദർ മേനോൻ ,പ്രസിഡന്റ് എം.എസ്.നാരായണൻ ,സെക്രട്ടറി ഇ. രാമൻ കുട്ടി എന്നിവർ നേതൃത്വം നൽകി. കുമരനല്ലൂർ ദേശത്തിന്റെ കാൽ നാട്ടൽ ചടങ്ങിൽ പ്രസിഡന്റ് ടി.പി.പ്രഭാകര മേനോൻ ,സെക്രട്ടറി എ. കെ.സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ഇരു ദേശങ്ങളുടെയും പന്തൽ കാൽ നാട്ടൽ ചടങ്ങിൽ കോ - ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും,മൂന്ന് ദേശത്തിന്റെയും ഭാരവാഹികളും പങ്കെടുത്തു.