മച്ചാട് മാമാങ്കം പറപുറപ്പാട്

വടക്കാഞ്ചേരി : പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിന്റെ പറപുറപ്പാട് വെള്ളിയാഴ്ച വൈകിട്ട് 9.30 ന് നടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് ശേഷം നടക്കും.ക്ഷേത്രാചാരം അനുസരിച്ച് പട്ടികജാതിക്കാരുടെ പറയാണ് ആദ്യം സ്വീകരിക്കും.തുടർന്ന് മറ്റു പറകളും സ്വീകരിച്ചതിന് ശേഷം ഭഗവതിയുടെ പ്രതിനിധി എന്ന് കരുതുന്ന ഇളയതിനെ തോളിലേറ്റി കൊമ്പുവാദ്യത്തിന്റെ അകമ്പടിയോടെ പനങ്ങാട്ടുകാര കാർത്യായനി ക്ഷേതത്തിലേക്ക് പോകുന്നതോടെ പറപുറപ്പാടിന്റെ ചടങ്ങുകൾ സമാപിക്കും. പറപുറപ്പാടിന് മുൻപ് തിരുവാണിക്കാവിൽ വൈകിട്ട് ഏഴിന് പേരൂർ ഉണ്ണികൃഷ്ണന്റെ തായമ്പക,കൊമ്പുപറ്റ്,കുഴൽപറ്റ് എന്നിവയും പറപുറപ്പാടിന് ശേഷം കൊച്ചിൻ ഹരിശ്രീയുടെ ഗാനമേളയും നടക്കും.ശനി ,ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്ഷേത്രത്തിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മാമാങ്കം. ഇത്തവണ പനങ്ങാട്ടുകാര - കല്ലംപാറ ദേശത്തിന്റെ നേതൃത്വത്തിൽ ആണ് മമാങ്ക ഒരുക്കങ്ങൾ നടക്കുന്നത്.മംഗലം, മണലിതറ,വിരുപ്പാക്ക,കരിമത്ര,പാർളിക്കാട് എന്നീ ദേദങ്ങളുടെയും ക്ഷേത്രത്തിന്റെയും കുതിരകൾ ഉണ്ടായിരിക്കും.ദേശങ്ങളിൽ മാമാങ്കത്തോട് അനുബന്ധിച്ചു കാഴ്ച പന്തലുകളും വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്.മാമാങ്ക ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.