കുമ്പളങ്ങാട് – വ്യാസ കോളേജ് റോഡിന് ശാപ മോക്ഷം

വടക്കാഞ്ചേരി : വർഷങ്ങളായി തകർന്നു കിടന്നിരുന്ന കുമ്പളങ്ങാട് - വ്യാസ കോളേജ് റോഡ് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കി. വരവൂർ , കുണ്ടന്നൂർ മേഖലയിൽ നിന്ന് തൃശ്ശൂരിലേക്ക് എളുപ്പത്തിൽ പോകാൻ ഉപയോഗിച്ചിരുന്ന റോഡാണിത്. വാട്ടർ കണക്ഷൻ എടുക്കുന്നതിനായി കുമ്പളങ്ങാട് സെന്ററിന് സമീപം 14 ഇടങ്ങളിലായി റോഡിനു കുറുകെ പൊളിച്ചതിനാൽ തകർന്ന ഭാഗങ്ങളും അറ്റകുറ്റപണികൾ നടത്തി ഗതാഗത യോഗ്യമാക്കി. ഈ റോഡ് ഉപയോഗിക്കുന്നതിലൂടെ വടക്കാഞ്ചേരി ടൗണിലെ ഗതാഗതകുരുക്ക് ഒരു പരിധി വരെ കുറക്കാൻ സാധിക്കും.