ഉത്രാളിപ്പൂരം വെടിക്കെട്ട് പുരയ്ക്കായുള്ള സ്ഥലം ലഭിച്ചു

വടക്കാഞ്ചേരി : ഉത്രാളിപ്പൂരം വെടിക്കെട്ട് പുര നിർമ്മിക്കുന്നതിനാവശ്യമായ 38 സെന്റ് സ്ഥലം തീറുവാങ്ങി. മൂന്ന് ദേശങ്ങളും ചേർന്നുള്ള ഏകോപന സമിതിയുടേതാണ് തീരുമാനം.വെടിമരുന്ന് സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ കെട്ടിടം ഇല്ലാത്തതിനാൽ കളക്ടറും പോലീസും വെടിക്കെട്ടിനു അനുമതി നൽകിയിരുന്നില്ല. അടുത്ത വർഷത്തെ പൂരത്തിന് മുൻപ് കെട്ടിടം നിർമ്മിക്കാൻ തീരുമാനമായി.കൂടാതെ പൂരത്തിന് ആന എഴുന്നള്ളിക്കുന്നതിനെ സംബന്ധിച്ച് ഉള്ള എതിർപ്പിനെയും യോഗം ചർച്ച ചെയ്തു. 2018 ലെ പൂരത്തിന്റെ  ദേശീയ പ്രദർശനം സംബന്ധിച്ച തീരുമാനങ്ങൾക്കായി   നഗരസഭ കമ്മിറ്റി വിളിച്ചു ചേർക്കാനും യോഗം ആവശ്യപ്പെട്ടു.ചീഫ് കോ.ഓർഡിനേറ്റർ സി.എ.ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.വിവിധ പൂരക്കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.