![]()
വടക്കാഞ്ചേരി : സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി പാർവ്വതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ അറസ്റ്റിലായ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. വടക്കാഞ്ചേരി , കാട്ടിലങ്ങാടി സ്വദേശി ചിറ്റിലപ്പള്ളി സി.എൽ. പ്രിന്റോയെയാണ് നടിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്.നടിക്കെതിരായി മോശമായ ഫേസ് ബുക്ക് പോസ്റ്റുകൾ എഴുതി പ്രചരിപ്പിച്ചു എന്നാണ് പോലീസ് നിലപാട്. സ്ത്രീത്വത്തെ അപമാനിക്കൽ ,വ്യക്തിഹത്യ ,ഭീഷണി എന്നിവയിൽ ആയിരുന്നു അറസ്റ്റ്. എന്നാൽ തന്റെ ഇഷ്ട താരത്തെ കുറിച്ച് മോശമായ രീതിയിൽ പറഞ്ഞപ്പോൾ അതിനെതിരായി പ്രതികരിക്കുക മാത്രമാണ് താൻ ചെയ്തത് എന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്ന് പ്രിന്റോ പറഞ്ഞു.