ബഹു. ഡീക്കൻ സെബദാസ് പൊറത്തൂരിന്റെ തിരുപ്പട്ടാഭിഷേകം

വടക്കാഞ്ചേരി : വടക്കാഞ്ചേരി, കുണ്ടന്നൂർ പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ ഡിസംബർ  27 ബുധനാഴ്ച ബഹു.ഡീക്കൻ സെബദാസ് പൊറത്തൂരിന്റെ തിരുപ്പട്ട സ്വീകരണ കർമ്മം നടന്നു.ഗുജറാത്ത്, രാജ്‌കോട്ട് രൂപതയിലെ മെത്രാന്റെയും മറ്റു നിരവധി വൈദീകരുടെയും കാർമ്മികത്വത്തിൽ ആണ് ചടങ്ങ് നടന്നത്. ഇടവക വികാരി ജോജു പനയ്ക്കൽ ,ജന.കൺവീനർ തോമസ്.പി.കെ. മറ്റു കൺവീനർമാർ തുടങ്ങിയവർ ചേർന്നതാണ് കമ്മിറ്റി .ഉച്ച കഴിഞ്ഞ് 2.30 ക്ക് ആരംഭിച്ച കർമ്മങ്ങൾ ഭംഗിയായി അവസാനിച്ചു.ആയിരക്കണക്കിന് ആളുകൾ ഈ ധന്യ നിമിഷത്തിന്റെ സാക്ഷികളായി .തുടർന്ന് ഏദൻ വെഡ്ഡിംഗ് സെന്ററിൽ വച്ച് അനുമോദന യോഗവും സ്‌നേഹവിരുന്നും നടന്നു.