ഉത്രാളിക്കാവ് പൂരം ഇന്ന്.

വടക്കാഞ്ചേരി : ചരിത്രപ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം ഇന്ന്. മുഖ്യ പങ്കാളിത്ത ദേശങ്ങളായ കുമരനെല്ലുരും എങ്കെക്കാടും വടക്കാഞ്ചേരിയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. കാലത്ത് 11 മണിക്ക് എങ്കെക്കാട് ദേശമാണ് പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുക.കുനിശ്ശേരി അനിയന്‍ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോട് കൂടി എഴുന്നള്ളിപ്പ് നടക്കും.തിരുവമ്പാടി ചന്ദ്രശേഖരനാണ് എങ്കെക്കാട് ദേശത്തിന്‍റെ തിടമ്പ് എടുക്കുന്നത്.കുമരനെല്ലൂര്‍ ദേശം ഗജഘോഷയാത്രയോടെയാണ് പൂരച്ചടങ്ങുകള്‍ ആരംഭിക്കുക.12 മണിയോടുകൂടി പുതുപ്പള്ളി കേശവന്‍റെ നേത്രുത്വത്തിലാണ് ഗജഘോഷയാത്ര നടത്തുന്നത്.ഗജഘോഷയാത്ര ഉത്രാളിക്കാവില്‍ എത്തുന്നതോടെ ചോറ്റാനിക്കര വിജയന്‍റെ പ്രമാണിത്വത്തില്‍ എഴുന്നള്ളിപ്പ് നടക്കും.വടക്കാഞ്ചേരി ദേശം ഉച്ചക്ക് 2 മണിയോടുകൂടി കരുമരക്കാട്‌ ശിവക്ഷേത്ര സന്നിധിയില്‍ വെച്ച് നടത്തുന്ന നടപ്പുരപഞ്ചവാദ്യത്തോടുകൂടി പൂരച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് തോക്കേന്തിയ രണ്ടു പോലീസുകാരുടെ അകമ്പടിയോടെ ഉത്രാളിക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. മൂന്നു ദേശങ്ങളുടെയും എഴുന്നള്ളിപ്പിനു ശേഷം കുടമാറ്റവും ഭഗവതിപൂരവും കൂട്ടിഎഴുന്നള്ളിപ്പും നടക്കും.പൂരത്തോടനുബന്ധിച്ചുള്ള പകല്‍ വെടിക്കെട്ട് ഇത്തവണ ഉണ്ടാകില്ല.പുലര്‍ച്ചെ വെടിക്കെട്ട് മാത്രമാണ് ഉണ്ടാവുക.