ലോകപരിസ്ഥിതി ദിനത്തിൽ മാതൃകയായി ഉത്രാളിക്കാവ് ക്ഷേത്രം.

വടക്കാഞ്ചേരി : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ഹരിതക്ഷേത്രം പദ്ധതി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹരിതക്ഷേത്രം പദ്ധതി. പൂജാപുഷ്പങ്ങളും തണൽമരങ്ങളും ക്ഷേത്രാങ്കണത്തിൽ നാട്ടുവളർത്തുകയാണ് ഹരിതക്ഷേത്രം പദ്ധതിയുടെ ഉദ്ദേശലക്ഷ്യം.തിങ്കളാഴ്ച രാവിലെ ഉത്രാളിക്കാവ് ക്ഷേത്രോപദേശകസമിതിയും ദേവസ്വം ബോർഡും ഭക്തജനങ്ങളും ചേർന്ന് തൈ നടീൽ കർമ്മം നിർവഹിച്ചു.  ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് കെ.ബാലകൃഷ്ണൻ, സെക്രട്ടറി തുളസി കണ്ണൻ , ദേവസ്വം ഓഫീസർ ഇ. എസ്. ദിനേശൻ എന്നിവർ നേതൃത്വം നൽകി. IMG-20170605-WA0021         IMG-20170605-WA0019         IMG-20170605-WA0020         IMG-20170605-WA0017         IMG-20170605-WA0018         IMG-20170605-WA0015         IMG-20170605-WA0014         IMG-20170605-WA0013