പതിനേഴാമത് ഉത്രാളിക്കാവ് പൂരം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് നടത്തിവരാറുള്ള അഖിലേന്ത്യ എക്സിബിഷൻ്റെ ഉദ്ഘാടനം ചേലക്കര എം.എൽ.എ.യും,ദേവസ്വം വകുപ്പ് മന്ത്രിയുമായ ശ്രീ.കെ.രാധാകൃഷ്ണൻ നിർവഹിച്ചു. വടക്കാഞ്ചേരി എം.എൽ.എ. ശ്രീ.സേവ്യർ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എ.യുമായ ശ്രീ.എ.സി.മൊയ്തീൻ മുഖ്യാഥിതി ആയിരുന്നു. 2022 ഫെബ്രുവരി 26 മുതൽ മാർച്ച് 5 വരെയാണ് പൂരം എക്സിബിഷൻ. ഓട്ടുപാറ ബസ്സ് സ്റ്റാഡിന് മുന്നിലെ ഗ്രൗണ്ടിലാണ് ഉത്രാളിക്കാവ് പൂരം എക്സിബിഷൻ നടത്തുന്നത്.