സാമ്പിൾ വെടിക്കെട്ടും ആൽത്തറ മേളവും ഇല്ല

വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിനോടാനുബന്ധിച്ചു ഞായറാഴ്ച്ച വൈകീട്ട് നടത്തേണ്ട സാമ്പിൾ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നൽകിയില്ല. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ആൽത്തറ മേളം ഉപേക്ഷിക്കാൻ പൂരകമ്മറ്റി ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. പൂരദിവസമായ ചൊവ്വാഴ്ച്ച വടക്കാഞ്ചേരി ദേശം 7 ആനകളുമായി വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ നിന്ന്‌ ഉത്രാളിക്കാവിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ് നടത്തും. എല്ലാ ദേശങ്ങൾക്കും 7 ആനകളെ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കൂട്ടിയെഴുന്നള്ളിപ്പിൽ 5 ആനകളെ പങ്കെടുപ്പിക്കാനുള്ള അനുമതി മാത്രമേ ലഭിച്ചിട്ടുള്ളൂ.